Webdunia - Bharat's app for daily news and videos

Install App

തൃശ്ശൂരിൽ ഡ്രൈവറെ ആക്രമിച്ച് ഊബര്‍ ടാക്സി തട്ടിയെടുത്തു; പിന്തുടര്‍ന്ന് ടാക്സി പിടികൂടി പൊലീസ്

കമ്പികൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചാണ് ടാക്സി തട്ടിയെടുത്തത്.

തുമ്പി എബ്രഹാം
ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (10:41 IST)
ഡ്രൈവറെ അക്രമിച്ച് ഊബര്‍ ടാക്സി തട്ടിയെടുത്തു.ആക്രമണത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ കരുവാപ്പടി സ്വദേശി രാജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. കമ്പികൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചാണ് ടാക്സി തട്ടിയെടുത്തത്. 
 
ദിവാന്‍ജി മൂലയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പുതുക്കോട്ടയിലേക്ക് ഓട്ടം വിളിച്ചവരാണ് ആക്രമണം നടത്തിയത്.  രണ്ടുപേരാണ് ഊബര്‍ ടാക്സി വിളിച്ചത്. പുതുക്കാട്ടേയ്ക്കുള്ള വഴിയിൽ ആമ്പല്ലൂരില്‍ വച്ചാണ് ഡ്രൈവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.
 
തലയ്ക്കടിച്ച ശേഷം ഡ്രൈവറെ റോഡില്‍ തള്ളി കാറുകൊണ്ട് അക്രമികള്‍ മുങ്ങുകയായിരുന്നു. പിന്നീട് പുതുക്കാട് പൊലീസില്‍ ഡ്രൈവര്‍ വിവരമറിയച്ചതോടെ കാലടിയില്‍ വച്ച് പൊലീസ് വാഹനം പിടികൂടി. എന്നാല്‍ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.
 
ആക്രമണത്തിനുള്ള കൃത്യമായ ആസൂത്രങ്ങളോടെയാണ് പ്രതികള്‍ ടാക്സില്‍ കയറിയതെന്നാണ് പൊലീസ് കരുതുന്നത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments