യുക്രൈനില്‍ നിന്ന് 734 മലയാളികള്‍ കൂടി കേരളത്തിലെത്തി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 മാര്‍ച്ച് 2022 (09:24 IST)
യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നലെ കേരളത്തിലെത്തിച്ചു. ഡല്‍ഹിയില്‍നിന്ന് 529 പേരും മുംബൈയില്‍നിന്ന് 205 പേരുമാണ് ഇന്നു കേരളത്തില്‍ എത്തിയത്. ഇതോടെ യുക്രെയിനില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2816 ആയി. ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂള്‍ ചെയ്ത രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തില്‍ 178 ഉം 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 173 ഉം യാത്രക്കാര്‍ ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments