നര്‍ത്തകി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമ തോമസ് അപകടത്തില്‍പ്പെട്ടതിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ ഗിന്നസ് റെക്കോര്‍ഡിനായി നൃത്തം അവതരിപ്പിച്ച ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. സംഘാടകരെ ചോദ്യം ചെയ്ത ശേഷം മറ്റുള്ളവര്‍ക്ക് ഇത് സംബന്ധിച്ച നോട്ടീസ് നല്‍കുമെന്നായിരുന്നു പോലീസ് പറഞ്ഞത്. ഇതിനിടയിലാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയത്.
നൃത്ത പരിപാടിക്ക് നേതൃത്വം വഹിച്ച ദിവ്യ ഉണ്ണി, സിജോയ് വര്‍ഗീസ് തുടങ്ങിയവരുടെ മൊഴിയെടുക്കുമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. കൂടാതെ നൃത്ത അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുമുണ്ട്. മൃദംഗ വിഷന്‍ സിഇഒയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം നൃത്ത പരിപാടിയില്‍ നിര്‍മ്മിച്ച വേദിക്ക് ആവശ്യമായ ബലം ഇല്ലാതിരുന്നുവെന്ന പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. പോലീസും അഗ്നി രക്ഷാ സേനയും നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.