Webdunia - Bharat's app for daily news and videos

Install App

കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തത് 5100 രൂപ നല്‍കിയാണെന്ന് നര്‍ത്തകി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (10:55 IST)
dance
കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തത് 5100 രൂപ നല്‍കിയാണെന്ന് നര്‍ത്തകി. ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കയ്യില്‍ നിന്ന് പണം എടുത്താണ് ചെയ്തതെന്നും ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും നര്‍ത്തകി പറഞ്ഞു. എന്നാല്‍ ഉമ തോമസ് എംഎല്‍എ വീണു പരിക്കേല്‍ക്കുകയും സംഘാടനത്തില്‍ പിഴവ് ബോധ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്തില്ലെന്നും നര്‍ത്തകി പറഞ്ഞു.
 
രജിസ്‌ട്രേഷന്‍ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയുമാണ് നല്‍കിയത്. താന്‍ മുമ്പും പല പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ലെന്നും നര്‍ത്തകി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ പരിപാടിയുടെ സമയം പലപ്പോഴായി മാറ്റി. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നൃത്ത പരിപാടി സംഘടിപ്പിച്ചത്. കേരളത്തിനു പുറമേ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

Indian political leaders in 2024: ഈ വര്‍ഷം കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട അഞ്ച് രാഷ്ട്രീയ നേതാക്കള്‍

പരിധിക്കപ്പുറമുള്ള മനുഷ്യരെ ചേര്‍ത്തുപിടിക്കുന്ന കേരള മോഡല്‍; കെ ഫോണ്‍ ചരിത്രം കുറിക്കുമ്പോള്‍

Uma Thomas: എംഎല്‍എ ഉമ തോമസിന്റെ നില ഗുരുതരമായി തുടരുന്നു

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

അടുത്ത ലേഖനം
Show comments