Webdunia - Bharat's app for daily news and videos

Install App

ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റും

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ജനുവരി 2025 (13:28 IST)
ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതിനാല്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിക്കിടക്കയില്‍ നിന്ന് മക്കള്‍ക്ക് കുറിപ്പ് എഴുതിയത് നല്ല സൂചനയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിലുണ്ടായ ക്ഷതം ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ അത് എങ്ങനെയൊക്കെയാണെന്ന് പിന്നീടേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
 
ശ്വാസകോശത്തിനേറ്റ പരിക്ക് പരിഹരിക്കാന്‍ ആന്റിബയോട്ടിക് ചികിത്സ നടത്തുകയാണ്. അടുത്തദിവസം തന്നെ വെന്റിലേറ്ററിനെ പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ബന്ധുക്കളുമായി സംസാരിച്ചെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. വ്യായാമത്തിന്റെ ഭാഗമായി പേപ്പറില്‍ എഴുതുകയും ചെയ്തിട്ടുണ്ട്.
 
വാരിക്കൂട്ടണം എല്ലാ സാധനങ്ങളും എന്നാണ് പേപ്പറില്‍ കുറിച്ചത്. വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കല്ലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയുടെ സ്റ്റേജില്‍ നിന്ന് വീണാണ് ഉമാതോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗര്‍ഭിണികള്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: ആരോഗ്യമന്ത്രി

മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി കെബി ഗണേഷ് കുമാര്‍; 'ആചാരങ്ങള്‍ പാലിക്കാന്‍ കഴിവുള്ളവര്‍ ക്ഷേത്രങ്ങളില്‍ പോയാല്‍ മതി'

ഉമാതോമസിനെ കാണാന്‍ പോലും നടി ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന വിമര്‍ശനവുമായി നടി ഗായത്രി വര്‍ഷ

HMPV: ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ഇതുവരെ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ല; ആശങ്ക വേണ്ട

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് മാത്രം നാല് ലക്ഷം തീര്‍ത്ഥാടകരുടെ വര്‍ധന; വരുമാനം 297 കോടി !

അടുത്ത ലേഖനം
Show comments