Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയത്തിൽ മാറ്റം വരുത്തി യു എ ഇയുടെ ധനസഹായം സ്വീകരിക്കണമെന്ന് ഉമ്മൻ ചാണ്ടി

നയത്തിൽ മാറ്റം വരുത്തി യു എ ഇയുടെ ധനസഹായം സ്വീകരിക്കണമെന്ന് ഉമ്മൻ ചാണ്ടി
, ബുധന്‍, 22 ഓഗസ്റ്റ് 2018 (17:42 IST)
തിരുവനന്തപുരം: കടുത്ത പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യു എ ഇ പ്രഖ്യാപിച്ച 700 കോടിയുടെ സഹായം നിഷേധിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് തികച്ചും നിരാശാജനകമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത് സംബന്ധിച്ച് ഉമ്മൻ ചാണ്ടി പ്രധാനമന്ത്രിക്ക് കത്ത് നൽകി.
 
മനുഷ്യരുടെ ദുരിതങ്ങള്‍ അകറ്റാനായിരിക്കണം നയങ്ങളെന്നും വിദേശസഹായം സ്വീകരിക്കുന്നതിനു തടസം ഉണ്ടെങ്കില്‍ അതു ഗൗരവത്തോടെ കണ്ട് മാറ്റം വരുത്തണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
 
ഗുരുതരമായ പ്രളയമാണ് കേരളം നേരിട്ടതെന്ന് പ്രധാനമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. അതിനാൽ കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. പ്രധാനമന്ത്രി നേരിട്ടെത്തി ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ടും കേരളത്തിന് നൽകിയ സഹായം തീരെ കുറഞ്ഞുപോയെന്നും. നഷ്ടത്തിന് ആനുപാതികമായ സഹായം നൽകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയക്കെടുതി; കേരളത്തിന് ഒമ്പതരക്കോടിയുടെ സഹായവുമായി ആർട് ഓഫ് ലിവിംഗ്