Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുല്ലപ്പെരിയാർ ഡാം ഭീഷണിയെന്ന് ഐക്യരാഷ്ട്ര സഭ: ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ പട്ടികയിൽ

മുല്ലപ്പെരിയാർ ഡാം ഭീഷണിയെന്ന് ഐക്യരാഷ്ട്ര സഭ: ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ പട്ടികയിൽ
, ഞായര്‍, 24 ജനുവരി 2021 (09:53 IST)
ഡൽഹി: മുല്ലപ്പെരിയാർ ഉൾപ്പെടെ രാജ്യത്തെ ആയിരത്തിലേറെ ഡാമുകൾ ഭീഷണിയെന്ന് ഐക്യരാഷ്ട്ര സഭ. പഴക്കമേറിയ ഡാമുകളെ കുറിച്ചുള്ള 'പഴക്കമേറുന്ന ജലസംഭരണികൾ' എന്ന റിപ്പോർട്ടിലാണ് ഇന്ത്യയിലെ ആയിരത്തോളം ഡാമുകൾ ഭീഷണിയാണ് എന്ന് യു‌എൻ വ്യക്തമാക്കുന്നത്. വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ് 50 വർഷമാണ് എന്ന് കണക്കാക്കിയാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. 2025 ആകുന്നതോടെ ഇന്ത്യയിലെ ആയിരത്തിലധികം ഡാമുകൾ ഈ കാല പരിധി പിന്നിടും എന്ന് റിപ്പോർട്ടിൽ പറയുന്നു. 
 
കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ട് 100 ലേറെ വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ചതാണെന്ന് റിപ്പോർട്ടിൽ പ്രത്യേക പരാമർശം ഉണ്ട്. മുല്ലപ്പെരിയാർ ഡാം ഭൂകമ്പ സാധ്യതാ പ്രദേശത്താണ് നിലകൊള്ളുന്നത്. ഡാമിന് ഘടനപരമായ പ്രശ്നങ്ങൾ ഉണ്ട്. അണക്കെട്ട് തകർന്നാൽ 35 ലക്ഷം പേർ അപകടത്തിലാകും എന്നും  റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡാമിനെ ചൊല്ലി കേരള-തമിഴ്നാട് സംസ്ഥാനങ്ങൾക്കിടയിൽ നിലനിൽക്കുന്ന തർക്കവും റിപ്പോർട്ടിൽ പരാമർശിയ്ക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാസര്‍കോട് യുവതിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം മധ്യവയസ്‌കനെ അടിച്ചുകൊന്നു