Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറൈൻഡ്രൈവിലെ ചപ്പുചവറുകൾ പെറുക്കി, പിയൂഷ് ഗോയൽ, കൊച്ചിയിലെ സ്ഥിതി ഖേദകരമെന്ന് മന്ത്രി

മറൈൻഡ്രൈവിലെ ചപ്പുചവറുകൾ പെറുക്കി, പിയൂഷ് ഗോയൽ, കൊച്ചിയിലെ സ്ഥിതി ഖേദകരമെന്ന് മന്ത്രി
, ചൊവ്വ, 7 ജൂണ്‍ 2022 (14:15 IST)
താൻ 2015ൽ കണ്ട കൊച്ചിയല്ല ഇപ്പോഴത്തേതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. മറൈൻ ഡ്രൈവിലെത്തിയ മന്ത്രി അവിടത്തെ മാലിന്യം നീക്കുകയും ചെയ്തു. നഗരങ്ങളിലെ മാലിന്യം യഥാസമയം നീക്കം ചെയ്യാത്തത് രൂക്ഷമാണെന്നും ദേശീയ സ്വച്ഛതാ സൂചികയില്‍ 2015-ല്‍ അഞ്ചാം സ്ഥാനത്തായിരുന്ന കൊച്ചി ഇപ്പോള്‍ 324-ാം സ്ഥാനത്തേക്ക് താഴ്ന്നുവെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
 
മാലിന്യനിർമാർജനം കാര്യക്ഷമമല്ലാത്തതാണ് കൊച്ചി പട്ടികയിൽ നിന്നും പിന്തള്ളാൻ കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം കേന്ദ്രമന്ത്രിയുടെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോവയിലെത്തിയ ബ്രിട്ടീഷ് വനിതയെ പങ്കാളിയ്ക്ക് മുന്നിൽ ബലാത്സംഗം ചെയ്തു