Webdunia - Bharat's app for daily news and videos

Install App

‘ഫെമിനിച്ചികള്‍’ എന്ന് പറഞ്ഞ് അധിക്ഷേപം ഉയര്‍ത്തുന്ന 'കുലസ്ത്രീകളെ' വലിച്ചൊട്ടിച്ച് സുനിത ദേവദാസിന്റെ ലൈവ് വീഡിയോ !

കുലസ്ത്രീ ആകുന്നതെങ്ങനെ?; പൊളിച്ചടുക്കി സുനിത ദേവദാസിന്റെ ലൈവ് വീഡിയോ

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (10:47 IST)
ഏത് വിഷയത്തിലും തന്റെതായ അഭിപ്രായം പ്രകടമാക്കുന്ന ആളാണ് സുനതി ദേവദാസ്. അടുത്തിടെ സുനിത ദേവദാസ് മംഗളം ടിവിയുടെ സിഇഒ ആയി സ്ഥാനമേറ്റെടുത്തതും പിന്നീട് അവിടെ നിന്ന് പോന്നതുമെല്ലാം നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
 
എന്നാല്‍ വിഷയം ഇപ്പോള്‍ അതൊന്നുമല്ല. കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയെ പൊളിച്ചുകാട്ടിയ നടിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്ത് വന്നതാണ്. ഈ സാഹചര്യത്തിലാണ് സുനിത ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. 
 
ഫെമിനിച്ചികള്‍ എന്ന് പറഞ്ഞ് അധിക്ഷേപം ഉയര്‍ത്തുന്ന 'കുലസ്ത്രീകളെ' വലിച്ചൊട്ടിച്ചു എന്ന് തന്നെ പറയാം ഈ വീഡിയോയില്‍. കുലസ്ത്രീ ആകേണ്ടതെങ്ങനെയെന്നാണ് സുനിത പറയുന്നത്. കുലസ്ത്രീ ആകുന്നതെങ്ങനെ എന്ന വിഷയത്തിലാണ് താനിന്ന് സംസാരിക്കുന്നത് എന്ന് പറഞ്ഞാണ് സുനിത ഫേസ്ബുക്ക് ലൈവ് തുടങ്ങുന്നത്. 
 
ഇതില്‍ ആദ്യം വേണ്ടത്, കുലസ്ത്രീകള്‍ ധരിക്കുന്ന സെറ്റ്, മുണ്ട്, ജിമിക്കി കമ്മല്‍, മാല തുടങ്ങിയവ ധരിക്കുകയാണത്രെ വേണ്ടത്. കുലസ്ത്രീ ആവുക എന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും മാതൃകയായിരിക്കണം എന്നാണ് പരിഹാസം. മെല്ലെ സംസാരിക്കണം, അടങ്ങിയൊതുങ്ങി ഇരിക്കണം, മാതൃകാഭാര്യ ആയിരിക്കണമെന്നും സുനിത പരിഹസിക്കുന്നു.
 
ഫെമിനിച്ചികള്‍ നാടിന്റെ ശാപമാണ്. അവര്‍ ചില സമയത്ത് ലിംഗ സമത്വത്തെക്കുറിച്ചൊക്കെ പറയും. സത്യത്തില്‍ അവരെ നേരിടാന്‍ പുരുഷന്‍മാര്‍ക്ക് ബുദ്ധിമുട്ടാണ്. അപ്പോള്‍, ഈ സ്ത്രീകള്‍ക്കെതിരെ കുലസ്ത്രീകള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സുനിത പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments