Webdunia - Bharat's app for daily news and videos

Install App

അറസ്റ്റ് ഒഴിവാക്കാൻ ആകില്ല, ഉണ്ണി മുകുന്ദനെ ഉടൻ കസ്റ്റഡിയിൽ എടുത്തേക്കും!

ദിലീപിന് പിന്നാലെ ഉണ്ണി മുകുന്ദനും ജയിലിലേക്ക്? - പൊലീസ് രണ്ടും കൽപ്പിച്ച്

Webdunia
തിങ്കള്‍, 8 ജനുവരി 2018 (12:11 IST)
യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയതോടെയാണ് താരത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട് വരുന്നത്. 
 
സൈബർ സെല്ലുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുമ്പോൾ താരത്തിനെതിരായ തെളിവുകൾ പൊലീസിനു ലഭിച്ചുവെന്നും ഇതാണ് അറസ്റ്റ് ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വന്നതെന്നും സൂചനയുണ്ട്.   
 
ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് ആരോപണത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ട്. പക്ഷേ, യുവതിയുടെ പരാതിയിൽ പീഡനശ്രമവും ഉൾപ്പെടുന്നതിനാൽ, നടന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. അതേസമയം, കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ ചെയ്യാനുള്ള സാധ്യത ഇല്ലെന്നും സൂചനയുണ്ട്.
 
കേസില്‍ ഉണ്ണി മുകുന്ദന്‍ ഒന്നാം പ്രതിയും നിര്‍മ്മാതാവ് രാജന്‍ സക്കറിയ രണ്ടാം പ്രതിയുമാണ്. തിരക്കഥാകൃത്തായ യുവതിയാണ് പരാതിക്കാരി. ഉണ്ണി മുകുന്ദന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ഇവര്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ഉണ്ണി മുകന്ദന്റെ വിശദീകരണം. കേസില്‍ വിശദമായ അന്വേഷണമാണ് നടക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

അടുത്ത ലേഖനം
Show comments