വിവാദങ്ങൾക്കിടെ മഞ്ജു തന്നെ ആ കർത്തവ്യം നിർവഹിച്ചു!

കസബയും പാർവതിയും ഒക്കെ ഒരുവശത്ത്, മഞ്ജു മറുവശത്ത്?!

തിങ്കള്‍, 8 ജനുവരി 2018 (10:40 IST)
മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ കലണ്ടര്‍ നടി മഞ്ജു വാര്യർ പ്രകാശനം ചെയ്തു. തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല പ്രകാശനമാണ് മഞ്ജു നിർവഹിച്ചത്. കസബ സിനിമയ്ക്കെതിരെ പാര്‍വതി ഉയര്‍ത്തിയ വിമർശനങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമണം, മമ്മൂട്ടിക്കെതിരെ വുമൺ ഇൻ സിനിമ കളക്ടീവിന്റെ വിമർശന പോസ്റ്റ് തുടങ്ങിയ വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെയാണ് മഞ്ജു കലണ്ടർ പ്രകാശനം ചെയ്തതെന്നതും ശ്രദ്ധേയമാണ്. 
 
മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം വിമണ്‍ ഇന്‍ കലക്ടീവ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത് കഴിഞ്ഞ ദിവസം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ ലേഖനം സംഘടന പിന്‍‌വലിക്കുകയും ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്നയാളാണ് മഞ്ജു. 
 
കലണ്ടറിന്‍റെ സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞാഴ്ച തൊടുപുഴയില്‍ മമ്മൂട്ടിയുടെ സെറ്റില്‍ നടന്നിരുന്നു. അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം: എലിസബത്ത് മോസ് നടി, സ്റ്റെർലിങ് കെ. ബ്രൗൺ നടൻ