ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
						
		
						
				
ഇതിനായി പ്രത്യേക അന്വേഷണസംഘം ഇന്ന് റാന്നി കോടതിയെ സമീപിക്കും.
			
		          
	  
	
		
										
								
																	ശബരിമല ശ്രീകോവിലില്‍ കട്ടിളപ്പടിയിലെ സ്വര്‍ണ്ണ കവര്‍ച്ച ചെയ്ത കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതിനായി പ്രത്യേക അന്വേഷണസംഘം ഇന്ന് റാന്നി കോടതിയെ സമീപിക്കും. ആദ്യത്തെ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കേസിലെ മറ്റൊരു പ്രതി മുരാരി ബാബു ഇന്ന് ജാമ്യ അപേക്ഷ സമര്‍പ്പിച്ചേക്കും.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	അതേസമയം ശബരിമല സ്വര്‍ണ്ണക്കള്ളയില്‍ 2019 കാലത്ത് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന ഡി സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേക അന്വേഷണസംഘം ഇയാളെ ചോദ്യം ചെയ്തു വരുകയായിരുന്നു. നിലവില്‍ തിരുവനന്തപുരം സബ്ജയിലിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ഇന്ന് സന്നിധാനത്ത് എത്തിച്ചുള്ള തെളിവെടുപ്പ് നടത്തും. 
 
									
										
								
																	
	 
	കേസില്‍ ദേവസ്വം ഉദ്യോഗസ്ഥരോട് ഇടഞ്ഞു നില്‍ക്കുകയാണ് എസ് ഐ ടി. രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിപ്പ് നല്‍കി. 1999 വിജയ് മല്യ സ്വര്‍ണം നല്‍കിയതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഉടന്‍ ലഭിക്കണമെന്ന് എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് രേഖകള്‍ കണ്ടെത്താന്‍ ഇനി സമയം നല്‍കാനാകില്ലെന്നും എസ്ഐടി പറഞ്ഞു.