Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ പുതുക്കിയ മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത

Updated Rain Alert Kerala
അന്തരീക്ഷച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തിപ്പെടുന്നു. ഞായറാഴ്ച മുതല്‍ മിക്ക ജില്ലകളിലും ശക്തമായ മഴ ലഭിക്കാന്‍ സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.  
 
25 -06-2023: ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്
 
26 -06-2023: എറണാകുളം,കണ്ണൂര്‍ 
 
27-06-2023:  ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം 
 
എന്നീ ജില്ലകളിലാണ്  കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 
 
27-06-2023 ല്‍ ഇടുക്കി ജില്ലയില്‍ മഞ്ഞ അലര്‍ട്ട് ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിയ്ക്കുന്നതെങ്കിലും ഓറഞ്ച് അലര്‍ട്ടിന്  (24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍  മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ) സമാനമായ മഴ പ്രതീക്ഷിക്കാവുന്നതാണെന്നുള്ള മുന്നറിയിപ്പ് നല്‍കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിനു സാധ്യത