Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Weather: കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ചൂട് ഉയരും; പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

അതേസമയം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് വേനല്‍മഴയില്‍ 69 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്

Kerala Weather, Heat, Temperature, Kerala News, Webdunia Malayalam

രേണുക വേണു

, വെള്ളി, 29 മാര്‍ച്ച് 2024 (15:55 IST)
Kerala Weather: എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍  ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 3 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 29 മുതല്‍ 31 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
 
അതേസമയം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് വേനല്‍മഴയില്‍ 69 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ജില്ലകളിലാണ് ഇത്തവണ മിതമായ തോതിലെങ്കിലും വേനല്‍ മഴ ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് ഉയര്‍ന്നു നില്‍ക്കും. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈ മെയിലിൽ യാത്ര ചെയ്ത രണ്ടു പേർ അപകടത്തിൽ പെട്ട് മരിച്ചു