പാമ്പിനെകൊണ്ട് കൊത്തിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം: പ്രതിയെ വീട്ടില്‍ കയറ്റരുതെന്ന് കരഞ്ഞുകൊണ്ട് ഉത്രയുടെ മാതാവ്

ശ്രീനു എസ്
തിങ്കള്‍, 25 മെയ് 2020 (11:25 IST)
ഭാര്യയെ രണ്ടാമതും പാമ്പിനെകൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സൂരജ് കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെ സൂരജിനെ ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുപോയി. സൂരജിനെ കണ്ട ഉത്രയുടെ മാതാപിതാക്കള്‍ രോഷാകുലരാകുകയും സൂരജിനെ വീട്ടില്‍ കയറ്റരുതെന്ന് ഉത്രയുടെ മാതാവ് പറയുകയും ചെയ്തു.
 
തെളിവെടുപ്പിനിടെ പാമ്പിനെകൊണ്ടുവന്ന പ്ലാസ്റ്റിക് കുപ്പി സൂരജ് പൊലീസിന് കാട്ടിക്കൊടുത്തു. നിലവില്‍ കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളാണ് പൊലീസ് ശേഖരിക്കുന്നത്. മാര്‍ച്ച് രണ്ടിനാണ് സൂരജ് അണലിയെ കൊണ്ടുവന്ന് ഉത്രയെ കടിപ്പിക്കുന്നത്. എന്നാല്‍ വൈദ്യസഹായം ലഭിച്ചതുകൊണ്ട് ഉത്രയ്ക്ക് ജീവന്‍ തിരിച്ചുകിട്ടുകയായിരുന്നു. എന്നാല്‍ അതിനുശേഷം സൂരജ് കൂടുതല്‍ വിഷമുള്ള മൂര്‍ഖനെ കൊണ്ടുവന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ഉത്ര ഉറങ്ങുമ്പോള്‍ കടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മരണം ഉറപ്പിക്കും വരെ സൂരജ് മുറിയില്‍ ഉണര്‍ന്നിരുന്നു. ഇന്നുരാവിലെ അഞ്ചുമണിക്ക് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പ് നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments