Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, അഞ്ച് പേർക്ക് രോഗമുക്തി

കേരളം
സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിൽ നിന്ന് 3 പേർക്കും പത്തനംതിട്ടയിൽ നിന്ന് രണ്ട് പേർക്കും കോഴിക്കോട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ വിദേശത്ത് നിന്നും(യുഎഇ-11,ഒമാൻ-3,സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നവരാണ്.5 പേർക്ക് സമ്പർക്കം വഴിയാണ് രോഗം വന്നത്. ഇതിൽ ഒരാൾ പാലക്കാട് ജില്ലയിലെ ആരോഗ്യപ്രവർത്തകയാണ്.
 
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേരുടെ പരിശോധനാഫലങ്ങൾ ഇന്ന് നെഗറ്റീവായി.വയനാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.സംസ്ഥാനത്ത് 322 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 520 പേർ ഇതുവരെ രോഗമുക്തി നേടി.കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി.
 
സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് 93,404 പേരാണ് ഇതുവരെയായി എത്തിചേർന്നത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 95,394 പേര്‍ നിരീക്ഷണത്തിലുള്ളത്. ഇതിൽ 94,662 പേർ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 732 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി: മരിച്ചത് വയനാട് സ്വദേശി