ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും ക്രൈംബ്രാഞ്ച് വീണ്ടു ചോദ്യം ചെയ്യുന്നു. ഇന്നുരാവിലെ പത്തരമുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കഴിഞ്ഞാഴ്ച ഇവരെ ആറുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ക്രൈംബ്രാഞ്ച് വിട്ടയക്കുകയായിരുന്നു. ശേഷം വീണ്ടും ചോദ്യം ചെയ്യലിനായി ഇന്നു ഹാജരാകാനാണ് പറഞ്ഞിരുന്നത്. ഉത്രയുടെ ആഭരണങ്ങള്‍ ഒളിപ്പിച്ചതില്‍ ഇവര്‍ക്കും പങ്കുണ്ടെന്നാണ് സൂരജിനെയു പിതാവിനെയും ചോദ്യം ചെയ്തതില്‍ നിന്നും അന്വേഷണ സംഘത്തിന് മനസിലായത്.
ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. 110 പവന്‍ സ്വര്‍ണം ഉത്രയ്ക്കും കുഞ്ഞിനുമായി നല്‍കിയെന്നാണ് ഉത്രയുടെ കുടുംബം പറഞ്ഞത്. ഇതില്‍ മുപ്പത്തിയെട്ടു പവന്‍ വീട്ടിലെ മീന്‍കുളത്തിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പത്തുപവനാണ് ബാങ്ക് ലോക്കറില്‍ ഉള്ളത്. ബാക്കി എവിടെയാണെന്നുള്ളത് ഇവരെ ചോദ്യം ചെയ്തതിനു ശേഷമാകും വെളിവാകുന്നത്.