ഉത്രയുടെ കുഞ്ഞിനെ കാണാനില്ലാത്ത സംഭവം: രാവിലെ പത്തുമണിക്കുമുന്‍പ് കുട്ടിയെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ പൊലീസിന്റെ നിര്‍ദേശം; ഒടുവില്‍ കുട്ടി വീട്ടിലെത്തി

ശ്രീനു എസ്
ചൊവ്വ, 26 മെയ് 2020 (13:29 IST)
പാമ്പുകടിയേറ്റ് മരണപ്പെട്ട ഉത്ര കൊലചെയ്യപ്പെട്ടതാണെന്നും പിന്നില്‍ ഭര്‍ത്താവ് സൂരജാണെന്നും തെളിഞ്ഞതോടെ ഉത്രയുടെ കുഞ്ഞിനെ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ കൂടെ കഴിയാന്‍ അനുവദിക്കരുതെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പരാതിയുമായി ശിശുക്ഷേമ സമിതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെ കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കാന്‍ ഇന്നലെ ശിശുക്ഷേമസമിതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കുട്ടിയെ എടുക്കാന്‍ പൊലീസ് സൂരജിന്റെ വീട്ടില്‍ എത്തിയെങ്കിലും കുട്ടിയെ കണ്ടിരുന്നില്ല.
 
കുഞ്ഞിനേയും കൊണ്ട് ഉത്രയുടെ ഭര്‍ത്താവ് സുരജിന്റെ അമ്മ മാറിനിന്നതായി സൂചനയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയെ ഇന്ന് രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ ഹാജരാക്കാന്‍ അഞ്ചല്‍ പോലീസ് സൂരജിന്റെ കുടുംബത്തിന് നിര്‍ദേശം നല്‍കി. ഇതോടെ കുഞ്ഞിനെയും കൊണ്ട് ഇവര്‍ വീട്ടില്‍ തിരിച്ചെത്തി. പൊലീസ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ പൊലീസിനൊപ്പം ചെന്ന് കുട്ടിയെ തിരിച്ചുകൊണ്ടുവരുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യണം; നിരവധി ഗുണങ്ങള്‍

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments