Webdunia - Bharat's app for daily news and videos

Install App

പിണറായിയും സുധാകരനും ക്രിമിനലുകളെന്ന് തെളിഞ്ഞു: വി മുരളീധരന്‍

ശ്രീനു എസ്
ശനി, 19 ജൂണ്‍ 2021 (19:15 IST)
തിരുവനന്തപുരം: മരംമുറി കൊള്ള, കൊവിഡ് പ്രതിരോധ പാളിച്ച തുടങ്ങിയവയില്‍ നിന്നും ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനുള്ള സര്‍ക്കാര്‍-പ്രതിപക്ഷ ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും വാര്‍ത്താസമ്മേളനത്തില്‍ അക്രമ കഥകളും പോര്‍വിളിയും നടത്തുന്നത് ആസൂത്രിതമായാണ്. 
 
മരംമുറി വിവാദം, കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയില്‍ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലാണ്. അതില്‍ നിന്നും സര്‍ക്കാരിനെ രക്ഷിക്കാനും ചര്‍ച്ചകള്‍ വഴിതിരിച്ച് വിടാനും പ്രതിപക്ഷം സഹായിക്കുകയാണ്. പ്രതിപക്ഷ നേതാവ് ചുമതലയേറ്റെടുത്തപ്പോള്‍ തന്നെ പറഞ്ഞത് തങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്നും ബിജെപിയാണ് ഏറ്റവും വലിയ എതിരാളിയെന്നുമാണ്. ബിജെപിയെ ഏതിരാളിയായി കാണുന്ന സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്ന് നടത്തുന്ന നാടകമാണ് വാര്‍ത്താസമ്മേളനങ്ങള്‍. 
 
കോവിഡ് വിശദീകരിക്കാനുള്ള വാര്‍ത്താസമ്മേളനത്തില്‍ മുന്‍കൂട്ടി എഴുതി തയ്യാറാക്കി വന്ന് 10-15 മിനിട്ട് നേരം കൊലവിളി നടത്തുന്ന മുഖ്യമന്ത്രിയും പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാവും കേരളത്തെ അപമാനിക്കുകയാണ്. 
കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ സുധാകരന്‍ ആവശ്യപ്പെടുമോ ?
 
കേരളത്തിന്റെ മൂന്നിരട്ടി വലുപ്പവും ജനസംഖ്യയുമുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ പ്രതിദിനം നാലായിരത്തിലൊക്കെ എത്തി നില്‍കുമ്പോള്‍ കേരളത്തില്‍ പതിനായിരത്തിന് മുകളിലാണ്. ഇതാണ് ഗൗരവമായി ചര്‍ച്ച നടത്തേണ്ടത്. ഉത്തര കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉന്നത സംഭാവന ചെയ്ത കോളേജിനെ  കേവലം ഗുണ്ടകളുടെയും ക്രിമിനിലുകളുടെയും കേന്ദ്രമായിരുന്നുവെന്ന തരത്തില്‍ ഇരുവരും ചേര്‍ന്ന് വക്രീകരിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments