Select Your Language

Notifications

webdunia
webdunia
webdunia
webdunia

3 വാർഡുകളാണ് തകർന്നത്, ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി മുരളീധരൻ

3 വാർഡുകളാണ് തകർന്നത്, ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി മുരളീധരൻ

അഭിറാം മനോഹർ

, ചൊവ്വ, 19 നവം‌ബര്‍ 2024 (15:22 IST)
വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ നിസാരവത്കരിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. വയനാട്ടില്‍ ഒരു നാട് മൊത്തത്തില്‍ ഒലിച്ചുപോയി എന്ന് പറയുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. ഒരു പഞ്ചായത്തിലെ 3 വാര്‍ഡുകളാണ് തകര്‍ന്നത്. വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ഥമില്ല. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുരളീധരന്‍ പറഞ്ഞു. തെരെഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റം തടയാനാണ് വയനാട്ടില്‍ ഇന്ന് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.
 
സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ പണമിരിക്കുകയല്ലെ, അത് വയനാട്ടില്‍ ചെലവഴിച്ചുകൂടെ. കേരളത്തിലെ മന്ത്രിമാര്‍ നടത്തുന്ന രീതിയിലുള്ള പ്രസ്താവനയല്ല താന്‍ നടത്തുന്നതെന്നും പാര്‍ലമെന്റ് രേഖകള്‍ സഹിതമാണ് കാര്യങ്ങള്‍ പറയുന്നതെന്നും മുരളീധരന്‍ പറഞ്ഞു. വയനാട്ടില്‍ എന്‍ഡിആര്‍എഫ് ഫണ്ട് ചെലവഴിക്കുന്നതില്‍ ബുദ്ധിമുട്ട് എന്താണ്?, ആയിരത്തോളം വീടുകള്‍ പണിയാന്‍ സന്നദ്ധസംഘടനകള്‍ മുന്നോട്ട് വന്നിട്ടും സര്‍ക്കാര്‍ അവരോട് ചര്‍ച്ച നടത്തിയോ? പുനരധിവാസത്തിന് വേണ്ടി ഏറ്റെടുക്കാനുള്ള ഭൂമി കണ്ടെത്തിയോ? 788 കോടി ചെലവാക്കാനുള്ള തടസം നീക്കിത്തരാന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടോ എന്നും മുരളീധരന്‍ ചോദിച്ചു. കേരളത്തിന് കേന്ദ്രം സഹായം നല്‍കില്ലെന്ന് ഒരുകാലത്തും പറഞ്ഞിട്ടില്ലെന്നും അത്തരത്തിലുള്ള പ്രചാരണങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാജ ഫോണ്‍ കോളുകളും മെസ്സേജുകളും നിങ്ങളുടെ ഫോണില്‍ എത്തിയാല്‍ ഈ മൂന്നു കാര്യങ്ങള്‍ ചെയ്യണമെന്ന് ടെലകോം മന്ത്രാലയം