Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളം നേരിടുന്ന അസാധാരണ പ്രളയത്തെ ദേശീയ ദുരന്താമായി പ്രഖ്യാപിക്കണമെന്ന് വി എസ്

കേരളം നേരിടുന്ന അസാധാരണ പ്രളയത്തെ ദേശീയ ദുരന്താമായി പ്രഖ്യാപിക്കണമെന്ന് വി എസ്
, വ്യാഴം, 16 ഓഗസ്റ്റ് 2018 (17:20 IST)
തിരുവനന്തപുരം: കേരളത്തിലെ അപ്രതീക്ഷിത പ്രളയദുരന്തത്തെ  ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്‍. നിരവധിപേർ  മരിക്കുകയോ അനാഥരാക്കപ്പെടുകയോ ചെയ്യാവുന്ന സ്ഥിതിയണ് സംസ്ഥാനത്തുള്ളർതെന്നും അദ്ദേഹം പറഞ്ഞു.
 
ഭരണ പ്രതിപക്ഷ ഭേദമന്യേ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും യോജിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സാദ്ധ്യമായ എല്ല രീതിയിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ പരമാവധി ഏകോപിപ്പിക്കുന്നുണ്ട്. എന്നാല്‍, കേരളം പോലുള്ള ചെറിയ സംസ്ഥാനത്തിന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാവുന്നതല്ല ഇപ്പോഴുണ്ടായിരികുന്ന പ്രളയം. 
 
ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് അടിയന്തര ആവശ്യമുന്നയിച്ച്‌ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരക്കണം. അവരവരുടെ കേന്ദ്ര നേതൃത്വങ്ങളെക്കൂടി ഇക്കാര്യത്തിനായി സജീവമാക്കാന്‍ ഓരോ സംഘടനയും പ്രത്യേകം താല്പര്യമെടുക്കണംമെന്നും വി എസ് വ്യക്തമാക്കി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചി കായലിൽ ജലനിരപ്പ് ഉയരുന്നു: ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദേശം