സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു
അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍ അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ചില അധ്യാപകര്‍ പകുതി സമയം സ്‌കൂളിലും പകുതി സമയം ട്യൂഷന്‍ ക്ലാസിലുമാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അന്വേഷണത്തിനു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. അന്വേഷണം നടത്തി ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം.
ചോദ്യപേപ്പര്‍ ചോര്‍ച്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ചോദ്യപേപ്പര്‍ വിതരണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.