Select Your Language

Notifications

webdunia
webdunia
webdunia
webdunia

എനിക്ക് നാണം കെട്ട് സ്റ്റേജിൽ ഒറ്റയ്ക്ക് ഇരിക്കാനുമരിയാം, വിവരക്കേട് പറയാനുമരിയാം: രാജീവ് ചന്ദ്രശേഖറിനെ ട്രോളി വി ടി ബൽറാം

Rajeev Chandrasekhar, Rajeev Chandrasekhar Vizhinjam Port, Vizhinjam Port, രാജീവ് ചന്ദ്രശേഖര്‍, വിഴിഞ്ഞം പദ്ധതി, രാജീവ് ചന്ദ്രശേഖര്‍ വീഡിയോ

അഭിറാം മനോഹർ

, വെള്ളി, 2 മെയ് 2025 (17:06 IST)
വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ രാജീവ് ചന്ദ്രശേഖര്‍ ഇരുന്നത് സമൂഹമാധ്യമങ്ങളിലെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സ്ഥലം എംഎല്‍എയും എംപിയുമടക്കം പ്രധാനപ്പെട്ടവര്‍ മാത്രം ഒരുന്ന വേദിയിലായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റും ഇരുന്നത്. ചടങ്ങിന് ഏറെ മുന്‍പ് തന്നെ രാജീവ് ചന്ദ്രശേഖര്‍ വേദിയിലെത്തിയിരുന്നു. ഇപ്പോഴിതാ രാജീവ് ചന്ദ്രശേഖറിനെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ വി ടി ബല്‍റാം.
 
 എനിക്ക് രാവിലെ 8 മണിക്ക് തന്നെ വരാനുമരിയാം, നാണം കെട്ട് സ്റ്റേജില്‍ ഒറ്റയ്ക്ക് ഇരിക്കാനുമരിയാം, എനിക്ക് മുതിര.. മുതിരാവാക്യം വിലിക്കാനുമരിയാം, വിവരക്കേടുകള്‍ പരയാനുമരിയാം എന്നാണ് സ്റ്റേജില്‍ ഇരിക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ബല്‍റാം കുറിച്ചത്. വിഴിഞ്ഞം ഉദ്ഘാടനത്തിന് പിന്നാലെ തന്നെ പുലിവാല്‍ കല്യാണത്തില്‍ ജഗതി ഇരിക്കുന്ന തരത്തിലുള്ള ട്രോളുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കേരളം നല്‍കിയ ലിസ്റ്റില്‍ രാജീവിന്റെ പേരില്ലായിരുന്നുവെന്നും കേന്ദ്രമാണ് അന്തിമപട്ടിക തീരുമാനിച്ചതെന്നുമാണ് വിഷയത്തില്‍ ഇടത് നേതാക്കള്‍ നല്‍കുന്ന വിശദീകരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ മഴ ലഭിച്ച വേനല്‍ക്കാലം 2025ലേത്; ചൂടും കുറവ്