Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരു ദുരൂഹതയുമില്ല, അത് ആത്മഹത്യ തന്നെ'; വാളയാർ കേസിൽ പൊലീസ് അന്തിമ വിധിയെഴുതി

വാളയാറിൽ മരണപ്പെട്ട പെൺകുട്ടികളിൽ മൂത്തകുട്ടിയുടേത് ആത്മഹത്യ തന്നെ; അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്ഐക്ക് സസ്പെൻഷൻ

'ഒരു ദുരൂഹതയുമില്ല, അത് ആത്മഹത്യ തന്നെ'; വാളയാർ കേസിൽ പൊലീസ് അന്തിമ വിധിയെഴുതി
, വ്യാഴം, 9 മാര്‍ച്ച് 2017 (08:18 IST)
വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട പെൺകുട്ടികളിൽ മൂത്തകുട്ടിയുടേത് ദുരൂഹമരണമല്ല മറിച്ച് ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലുറച്ച് പൊലീസ്. എന്നാൽ, രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്.
 
കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്ത നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് പുറമേ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തും. 
 
അതേസമയം,  ആദ്യ പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടർന്ന് വാളയാര്‍ എസ് ഐ പി സി ചാക്കോക്ക് സസ്പെൻഷൻ. എസ്പി ദേവേഷ്‌കുമാര്‍ ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി വീണ്ടും ചുംബിക്കുന്നു!