Select Your Language

Notifications

webdunia
webdunia
webdunia
webdunia

വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മരണകാരണം പൊലീസ് മര്‍ദ്ദനമെന്ന് സുഹൃത്തുക്കള്‍

Vadakara
വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് മരിച്ചത്. 42 വയസായിരുന്നു. മരണകാരണം പൊലീസ് മര്‍ദ്ദനമെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
 
മദ്യപിച്ചെന്നാരോപിച്ച് സജീവനെ എസ് ഐ മര്‍ദ്ദിച്ചതായി സുഹൃത്തുക്കള്‍ പറയുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് സജീവന്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയുമായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടർച്ചയായ രണ്ടാം പാദത്തിലും നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ കുറവ്, നെറ്റ്ഫ്ലിക്സിൻ്റെ ആധിപത്യം അവസാനിക്കുന്നുവോ?