Select Your Language

Notifications

webdunia
webdunia
webdunia
webdunia

വടക്കാഞ്ചേരി പീഡനക്കേസ്: നുണപരിശോധനാ ഫലം പ്രതികൾക്ക് അനുകൂലം; പരാതിക്കാര്‍ സഹകരിക്കുന്നില്ലെന്ന് പൊലീസ്

വടക്കാഞ്ചേരി പീഡനക്കേസ് നുണപരിശോധനാഫലം ജയന്തന് അനുകൂലം

Vadakkanchery
തൃശൂർ , വ്യാഴം, 24 ഓഗസ്റ്റ് 2017 (15:25 IST)
വടക്കാഞ്ചേരി പീഡനക്കേസിൽ നുണപരിശോധനാഫലം പ്രതികൾക്ക് അനുകൂലം. സിപിഐഎം കൗണ്‍സിലറായ ജയന്തനടക്കമുള്ളവര്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്ന ഒരു തെളിവുകളും നുണ പരിശോധനയിലൂടെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല, പരാതിക്കാര്‍ അന്വേഷണവുമായി ഒരുതരത്തിലും സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.
 
നേരത്തെ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലാണ് ഈ കേസ് മാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെട്ടത്. തൃശൂര്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ ജയന്തന്‍ ഉള്‍പ്പടെ നാലുപേരാണ് ഈ കേസിലെ കുറ്റാരോപിതര്‍.

ജയന്തന്റെ സഹോദരനായ ജനീഷ് , ഷിബു , വിനീഷ് എന്നിവരാണ് മറ്റ് പ്രതികള്‍.  തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിയും ചേര്‍ന്നായിരുന്നു ഇവരുടെ പേരും മറ്റുവിവരങ്ങളും പരസ്യപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഹനാപകടം: പ്രമുഖ സീരിയല്‍ താരം രചനയ്ക്ക് ദാരുണാന്ത്യം