Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഗമണ്ണില്‍ റോപ്പ്‍വേ പൊട്ടി അപകടം; 15 പേര്‍ക്ക് പരുക്ക് - ചിലരുടെ നില ഗുരുതരം

vagamon
ഇടുക്കി , ശനി, 23 ഫെബ്രുവരി 2019 (15:02 IST)
വാഗമണിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ റോപ്പ്‍വേ പൊട്ടി വീണ് പതിനഞ്ചിലധികം പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ ഇരാറ്റുപേട്ടയിലെയും കട്ടപ്പനയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.

ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. അങ്കമാലി മഞ്ഞപ്ര സൺഡേ സ്കൂളിലെ അധ്യാപകരും കുട്ടികളുമാണ് അപകടത്തിൽ പെട്ടത്. ഒരു കന്യാസ്‌ത്രീയുടെ കാലിന് പൊട്ടലുണ്ട്. ഒരേ സമയം മൂന്നു പേർക്ക് മാത്രം കയറാവുന്ന റോപ്‍വേയിൽ 15നും 20 നും ഇടയിൽ ആളുകൾ കയറിയതാണ് അപകടത്തിന് കാരണമായത്.

സെക്യൂരിറ്റി ഉദ്യോദസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വിനോദ സഞ്ചാരികൾ റോപ്പ്‍വേയിൽ കയറിയതെന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന്‍റെ അധികൃതർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാന്‍ കരുതിയിരുന്നോളൂ, ഇന്ത്യ പണിയാരംഭിച്ചു; വെള്ളിയാഴ്‌ച രാത്രി കശ്‌മീരില്‍ എത്തിയത് 100 കമ്പനി കേന്ദ്രസേന