Webdunia - Bharat's app for daily news and videos

Install App

ഇത് യൂറോപ്പിലെ ഏതു രാജ്യമാണെന്ന് ആരും ചോദിച്ചുപോകും; കോഴിക്കോട്ടെ വാഗ്ഭടാനന്ദ പാര്‍ക്കിന് സോഷ്യല്‍ മീഡിയകളില്‍ അഭിനന്ദന പ്രവാഹം

ശ്രീനു എസ്
ശനി, 9 ജനുവരി 2021 (15:09 IST)
ഒറ്റ നോട്ടത്തില് ഇത് യൂറോപ്പിലെ ഏതു രാജ്യമാണെന്ന് ആരും ചോദിച്ചുപോകുന്ന വാഗ്ഭടാനന്ദ പാര്‍ക്കിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ തരംഗം. ഒഞ്ചിയത്തെ നാദാപുരം റോഡ് റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ ദേശീയ പാതവരെയുള്ള റോഡാണ് ഇത്തരത്തില്‍ നവീകരിക്കപ്പെട്ടത്. നവോത്ഥാന നായകന്‍ വാഗ്ഭടാനന്ദനോടുള്ള ആദര സൂചകമായി ആ പേരും നല്‍കി. 
 
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് പാര്‍ക്കിന്റെ ചിത്രങ്ങള്‍ വൈറലായത്. കുട്ടികള്‍ക്കുള്ള പാര്‍ക്കും ജിംനേഷ്യവും ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക പാതകളും ശുചിമുറികളും എല്ലാം ഇവിടെ ഉണ്ട്. വിനോദ സഞ്ചാര വകുപ്പ് 2.80കോടി രൂപ ചിലവഴിച്ചാണ് പാര്‍ക്ക് നിര്‍മിച്ചത്.
 
ഹാപ്പനിംങ് പ്ലേസ് എന്ന ആശയത്തിലാണ് പാര്‍ക്കിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്. പാര്‍ക്കിനെ അഭിനന്ദിച്ച് നിരവധിപേര്‍ തന്നോട് അഭിപ്രായപ്പെട്ടതായി മന്ത്രി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിൽ വീണ്ടും കോവിഡ് : മുംബൈയിൽ 53 പുതിയ കേസുകൾ

കേരള സര്‍ക്കാരിന്റെ ജനറേറ്റീവ് എഐ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കുതിക്കുന്ന കേരള മോഡല്‍; കെ ഫോണ്‍ കണക്ഷനുകള്‍ ഒരുലക്ഷം കടന്നു

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

അടുത്ത ലേഖനം
Show comments