Select Your Language

Notifications

webdunia
webdunia
webdunia
webdunia

മടങ്ങിവന്ന പ്രവാസികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നു: ഉമ്മന്‍ചാണ്ടി

Oommen Chandy

ശ്രീനു എസ്

, ശനി, 9 ജനുവരി 2021 (14:15 IST)
മടങ്ങിവന്ന പ്രവാസികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ക്രൂരമായി  അവഗണിക്കുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി.കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
 
കേന്ദ്ര സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കിയത് പ്രവാസി സമൂഹത്തിന് തിരിച്ചടിയായി. കോവിഡ് സാഹചര്യം മൂലം തൊഴില്‍ നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളില്‍ നിന്നും ആയിരകണക്കിന് പ്രവാസികളാണ് മടങ്ങിയെത്തിയത്.  ഇവരെ പുനരധിവസിപ്പിക്കാന്‍ ഒന്നും ചെയ്തില്ല. യുഡിഎഫ് സര്‍ക്കാര്‍ നോര്‍ക്കാ വഴി ആരംഭിച്ച പല പദ്ധതികളും മുടങ്ങി കിടക്കുകയാണ്.പ്രവാസികളെ പൂര്‍ണ്ണമായും അവഗണിച്ച സര്‍ക്കാരാണിതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാസര്‍കോട് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി