Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈക്കത്ത് നിന്ന് ഒരു വനിതാ എംഎല്‍എ ഉറപ്പ്

വൈക്കത്ത് നിന്ന് ഒരു വനിതാ എംഎല്‍എ ഉറപ്പ്

എ കെ ജെ അയ്യര്‍

, തിങ്കള്‍, 15 മാര്‍ച്ച് 2021 (18:15 IST)
വൈക്കം: ഏതു പാര്‍ട്ടി ജയിച്ചാലും ഇത്തവണ വൈക്കത്തു നിന്ന് ഒരു വനിതാ എം.എല്‍.എ ഉറപ്പ്. വൈക്കം നിയോജക മണ്ഡലത്തില്‍ മൂന്നു മുന്നണികളായ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും എന്‍.ഡി.എ യുടെയും സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ വനിതകളാണ് എന്നത് തന്നെയാണ് കാര്യം.  
 
നിലവിലെ എം.എല്‍.എ യും എല്‍.ഡി.എഫിലെ ഘടക കക്ഷിയുമായ സി.പി.ഐയുടെ സ്ഥാനാര്‍ഥി സി.കെ.ആശയാണ് ഒരു സ്ഥാനാര്‍ഥി. ആശാ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായ സനീഷ് കുമാറിനെ 24854 ന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ച് നിയമ സഭയിലെത്തിയത്. ഇത് തന്നെയാണ് ആശയ്ക്ക് വീണ്ടും വിജയ പ്രതീക്ഷ.
 
എതിരാളിയായി കോണ്‍ഗ്രസിലെ ഡോ.പി.ആര്‍.സോനയാണ് യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്. കോട്ടയം നഗരസഭാ അധ്യക്ഷയായിരുന്ന ഇവര്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ കൂടിയാണ്. എന്‍.ഡി.എ ഘടക കക്ഷിയായ ബി.ഡി.ജെ.എസിന്റെ അജിതാ സാബുവാണ് മറ്റൊരു പ്രമുഖ സ്ഥാനാര്‍ഥി. എന്ത് വില കൊടുത്തതും ജയിക്കും എന്നാണ് അജിതാ സാബുവിന്റെ വാദം. കാത്തിരുന്നു കാണാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍ നേരിട്ട് മത്സരിക്കുന്നത് നാലു സ്ഥലങ്ങളില്‍