പാട്ടിന്റെ കുളിര്‍ക്കാറ്റായി മലയാളി മനസ്സിനെ തഴുകിയ വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു
ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു
ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. തൃശ്ശൂര്‍ പുതിയങ്ങാടി സ്വദേശിയും സംഗീതജ്ഞനുമായ
സന്തോഷാണ് വരന്‍. വിജയലക്ഷ്മിയുടെ വീ്ട്ടുകാര്‍ നല്‍കിയ പത്ര പരസ്യം കണ്ട് വന്ന ആലോചന ഇരു വീട്ടുകാരും ചേര്‍ന്ന് ഡിസംബര്‍ 13നാണ് ഉറപ്പിക്കുക. തുടര്‍ന്ന് മാര്‍ച്ച് 29നാണ് വിവാഹം.
പീപ്പിള്‍ ചാനലിന്റെ പുരസ്‌കാര ദാന ചടങ്ങിനിടയിലാണ് വിവാഹക്കാര്യം ഗായിക വെളിപ്പെടുത്തിയത്. കുടുംബിനിയാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും വിവാഹത്തിന് എല്ലാവരെയും ക്ഷണിക്കുന്നതായും വിജയലക്ഷ്മി അറിയിച്ചു.