Webdunia - Bharat's app for daily news and videos

Install App

ട്രെയിനില്‍ വനിതാ ടി.ടി.ഐ യെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ശനി, 7 ഓഗസ്റ്റ് 2021 (13:23 IST)
കൊല്ലം: ട്രെയിന്‍ യാത്രയില്‍ വനിതാ ടി.ടി.ഐ യെ ആക്രമിച്ചയാളെ പിടികൂടി. പാലക്കാട് സ്വദേശി ഉമേഷ് എന്ന 46 കാരനാണ് വഞ്ചിനാട് എക്പ്രസ്സ്സില്‍ കഴിഞ്ഞ ദിവസം വൈകിട്ട് യാത്ര ചെയ്യവേ വനിതാ ടി.ടി.ഐ യെ ആക്രമിച്ചത്.
 
എറണാകുളത്തേക്ക് പോവുകയായിരുന്ന വഞ്ചിനാട് എക്പ്രസ് ചിറയിന്‍കീഴ് എത്തിയപ്പോള്‍ തിരുവനന്തപുരം സ്വദേശിയായ വനിതാ ടി.ടി.ഐ, ട്രെയിനിലെ യാത്രക്കാരന്‍ തന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധിച്ചു. ടി.ടി.ഐ ഇത് ചോദ്യം ചെയ്യുകയും മൊബൈലില്‍ നിന്ന് ദൃശ്യം നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ ഇതിനു വിസമ്മതിക്കുകയും തര്‍ക്കിക്കുകയും ചെയ്തു. തര്‍ക്കം മൂത്തപ്പോള്‍ ഇയാള്‍ ടി.ടി.ഐ യുടെ കൈയില്‍ കടന്നു പിടിക്കുകയും ആക്രമിക്കുകയും ചെയ്തു.
 
സംഗതി പിശകാകും എന്ന് കണ്ട യാത്രക്കാര്‍ ഇയാള്‍ പിടികൂടി. എന്നാല്‍ ഇതിനിടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ഇയാളെ പിടിച്ചുവച്ചു. ട്രെയിന്‍ കൊല്ലം സ്റ്റേഷനില്‍ എത്തിയപ്പോള്‍ വിവരം റയില്‍വേ പോലീസിനെ അറിയിക്കുകയും അവര്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കൈക്ക് നേരിയ പരിക്ക് പറ്റിയ വി.ടി.ഐ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

അടുത്ത ലേഖനം
Show comments