Select Your Language

Notifications

webdunia
webdunia
webdunia
webdunia

2019 പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു

Pulwama Attack

ശ്രീനു എസ്

, ശനി, 31 ജൂലൈ 2021 (16:09 IST)
2019 പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു. ജെയ്‌ഷെ ഭീകരന്‍ അബു സെയ്ഫുള്ളയാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ലംബു എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ആഗോള ഭീകരന്‍ മസൂദ് അസ്ഹറിന്റെ ബന്ധുവാണ് ഇയാള്‍. നാളുകളായി സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. 
 
2019 ഫെബ്രുവരി 14നായിരുന്നു പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനത്തിനു നേരെ ചാവേര്‍ ആക്രമണം ഉണ്ടായത്. 40 സൈനികരാണ് അന്ന് വീരമൃത്യുവരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാം തരംഗ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്