ടിക്കറ്റ് ചാര്‍ജ്ജില്‍ 118 രൂപയുടെ കുറവ്; വന്ദേ ഭാരതും കെ റെയിലും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ
മണിക്കൂറില്‍ 71 കിലോമീറ്ററാണ് വന്ദേ ഭാരതിന്റെ ശരാശരി വേഗത. കെ റെയിലിന്റെ ശരാശരി വേഗത 134 കിലോമീറ്ററാണ്
വന്ദേ ഭാരത് ട്രെയിന്‍ ട്രാക്കിലെത്തിയതോടെ വീണ്ടും കെ റെയിലിനെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. എന്താണ് വന്ദേ ഭാരതും കെ റെയിലും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍? നമുക്ക് പരിശോധിക്കാം
വന്ദേ ഭാരത് നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ്. എന്നാല്‍ കെ റെയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 501 കിലോമീറ്ററാണ് വന്ദേ ഭാരതിന്റെ ട്രാക്കെങ്കില്‍ കെ റെയിലേക്ക് വരുമ്പോള്‍ അത് വെറും 446 കിലോമീറ്ററാണ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്താന്‍ വന്ദേ ഭാരത് ട്രെയിന്‍ ഏഴ് മണിക്കൂര്‍ എടുക്കും. കെ റെയിലിന് വേണ്ടത് വെറും മൂന്ന് മണിക്കൂറും 20 മിനിറ്റും മാത്രമാണ്.
മണിക്കൂറില്‍ 71 കിലോമീറ്ററാണ് വന്ദേ ഭാരതിന്റെ ശരാശരി വേഗത. കെ റെയിലിന്റെ ശരാശരി വേഗത 134 കിലോമീറ്ററാണ്. ടിക്കറ്റ് ചാര്‍ജ്ജിലും വ്യത്യാസമുണ്ട്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ദേ ഭാരതിന്റെ ടിക്കറ്റ് നിരക്ക് 1345 രൂപയാണ്. കെ റെയിലിന് 1227 രൂപ മാത്രം. വന്ദേ ഭാരതിനേക്കാള്‍ 118 രൂപ കുറവാണ് കെ റെയിലിന്. ദിവസത്തില്‍ ഒരു സര്‍വീസ് മാത്രമാണ് വന്ദേ ഭാരത് നടത്തുക. കെ റെയില്‍ ആകട്ടെ എല്ലാ 20 മിനിറ്റിലും ട്രെയിന്‍ സര്‍വീസ് ഉണ്ട്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെ വന്ദേ ഭാരതിന് എട്ട് സ്റ്റോപ്പുകളാണ് ഉള്ളത്. കെ റെയിലിന് കണ്ണൂര്‍ വരെ പത്ത് സ്റ്റോപ്പുകള്‍ ഉണ്ട്.