വരാപ്പുഴ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Webdunia
തിങ്കള്‍, 9 ജൂലൈ 2018 (15:19 IST)
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലുള്ള അന്വേഷണ സംഘത്തിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ സി ബി ഐ അന്വേഷണം  ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജ്ജിയിലാണ് കോടതിയുടെ നടപടി. 
 
കേസിൽ അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. കേസിലെ സാക്ഷികളിൽ കൂടുതലും ശ്രീജിത്തിന്റെ ബന്ധുക്കളാണ്. അതിനാൽ തന്നെ സാക്ഷികൾ സ്വാധീനിക്കപ്പെടാനുള്ള സാഹചര്യം കുറവാനെന്ന് കോടതി നിരീക്ഷിച്ചു. 
 
മുൻ ആലുവ റൂറൽ എസ് പി എ വി ജോർജിനെ പ്രതി ചേർക്കാത്ത സാഹചര്യത്തിലാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിലെ സാങ്കേതിക പ്രശ്നം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിയിൽ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.
 
അതേസമയം വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ശ്രീജിത്തിന്റെ കുടുംബം വ്യക്തമാക്കി. മുൻ ആലുവ റൂറൽ എസ് പി എ വി ജോർജിനെതിരെയുള്ള ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 11139 പേര്‍

വ്യവസായിക ആശ്വാസം; പെട്രോകെമിക്കലുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഒഴിവാക്കി

ഹോര്‍മുസ് കടലിടുക്ക് എപ്പോള്‍ വീണ്ടും തുറക്കും? ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം ആശ്വാസം നല്‍കുന്നില്ല

ഹോർമുസിലെ പ്രതിസന്ധി കിടപ്പറയിലേക്കും, ഇന്ത്യയിലെ കോണ്ടം വ്യവസായവും തളരുന്നു, കാരണമെന്ത്

നിങ്ങൾക്ക് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങൾ ഞങ്ങൾക്കുണ്ട്, അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

അടുത്ത ലേഖനം
Show comments