Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരാപ്പുഴ കസ്റ്റഡി മരണത്തിൽ നോർത്ത് പറവൂർ സി ഐ ക്രിസ്പിൻ സാം അഞ്ചാം പ്രതി

വാർത്ത വരാപ്പുഴ കസ്റ്റഡി മരണം സി ഐ News Varapuzha lock up murder CI
, ചൊവ്വ, 1 മെയ് 2018 (18:53 IST)
വരാപ്പുഴ കസ്റ്റഡി മരണത്തിൽ നോർത്ത് പറവൂർ സി ഐ ക്രിസ്പിൻ സാം അഞ്ചാം പ്രതി. അന്യായമായി തടങ്കലിൽ വക്കൽ. റേഖകളിൽ തിരിമറിനടത്തി എന്നീ കുറ്റങ്ങളാണ് സി ഐക്കെതിരെ ചുമത്തിയിരിക്കുന്നത്. ക്രിസ്പിനെ ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. 
 
വരാപ്പുഴ എസ് ഐ അടക്കം നാല് ഉദ്യോഗസ്ഥർ നേരത്തെ തന്നെ കേസിൽ അറസ്റ്റിലായിരുന്നു. ശ്രീജിത്തിനെ മർദ്ദിച്ച കൂട്ടത്തിൽ ഇല്ലാതിരുന്നതിനാൽ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല. 
 
രാത്രിയിൽ അറസ്റ്റ് ചെയ്ത സ്രീജിത്തിനെ രാവിലെ അറസ്റ്റ് ചെയ്തു എന്ന രീതിയിൽ രേഖ ചമച്ചതിനാണ് സി ഐക്കെതിരെ കേസെടുത്തിട്ടുള്ളത്. കസ്റ്റഡി മരത്തിന്റെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്ന  കുറ്റവും ക്രിസ്പിനെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനോദ സഞ്ചാര മേഘലയെ ഹർത്താലിൽ നിന്നും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി