Publish Date: Fri, 02 Sep 2022 (16:28 IST)
Updated Date: Fri, 02 Sep 2022 (16:30 IST)
ആദ്യമായി വനം വകുപ്പ് നിയമങ്ങള്‍ പാലിച്ച് രാജവെമ്പാലയെ പിടിച്ച് വാവ സുരേഷ്. പത്തനംതിട്ട കോന്നിയിലാണ് വാവാ സുരേഷ് രാജവെമ്പാലയെ പിടിച്ചത്. ജനവാസമേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെ വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് വാവ സുരേഷ് പിടിച്ചത്. നേരത്തെ വനം വകുപ്പ് നിയമങ്ങള്‍ പാലിച്ചല്ല പാവാസുരേഷ് പാമ്പിനെ പിടിക്കുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിനു പിന്നാലെയാണ് വാവ സുരേഷ് നിയമങ്ങള്‍ പാലിക്കുന്ന രീതിയിലേക്ക് മാറിയത്. നേരത്തെ പാമ്പിനെ പിടിക്കുന്നതിനിടയില്‍ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.