Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി ജയരാജന് വയൽകിളികളുടെ പിന്തുണ

ലോങ്മാർച്ച് മാറ്റിവച്ചത് സി പി എം നേതാക്കളുടെ ആവശ്യപ്രകാരമെന്ന് പി ജയരാജൻ

വാർത്ത സി പി എം വയൽ കിളികൾ കീഴാറ്റൂർ പി ജയരാജൻ സുരേഷ് കീഴാറ്റൂർ News CPM Vayala Kilikal  Kizhature P Jayarajan Suresh Kizhattur
, ചൊവ്വ, 15 മെയ് 2018 (16:56 IST)
കണ്ണൂർ കീഴറ്റൂരിൽ ബൈപ്പാസിനെതിരെയുള്ള സമരം വയൽകിളികൾ അവസാനിപ്പിക്കുന്നതായി സൂചന. ഇരുഭാഗത്തുനിന്നും മഞ്ഞുരുകുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബൈപ്പാസ് സമരത്തിൽ അണിനിരന്നവരെ പാർട്ടി ശത്രുക്കളായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കുണം എന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഫേസ്കുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെർട്ടിരുന്നു. 
 
ഇതിനിടെ പി ജയരാജന്റെ നേതൃത്വത്തിൽ നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയർപ്പിച്ച് വയൽകിളി നേതാവ് സുരേഷ് കീഴാറ്റൂർ രംഗത്തെത്തി. സർക്കാരിനെതിരെയുള്ള വയൽകിളികളുടെ ലോങ്മാർച്ച് നേരത്തെ മാറ്റിവച്ചത് ഇരുകൂട്ടരും തമ്മിലുൽള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിന്റെ ഭാഗമായാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 
 
കഴിഞ്ഞ  ദിവസം പി ജയരാജനും സുരേഷ് കീഴാറ്റുരും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടികാഴ്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതായാണ് കരുതുന്നത്. അതേസമയം ലോങ്മാർച്ച് മാറ്റി വച്ചത് സി പി എം നേതാക്കളുടെ ആവശ്യം മാനിച്ചാണെന്ന് അവക്കാശവാദവും ഉന്നയിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസ് സംഘത്തെ കാണാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍; കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം - കര്‍ണാടകയില്‍ നാടകീയ നീക്കങ്ങള്‍