Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ മോദിയുടെ ഫോട്ടോസ്റ്റാറ്റാണ് പിണറായി വിജയന്‍: വി.ഡി സതീശന്‍

പിണറായിക്ക് ഇരട്ടച്ചങ്കില്ല, പകരം ചെമ്പരത്തി പൂവെന്ന് വി.ഡി സതീശന്‍

Pinarayi Vijayan
തിരുവനന്തപുരം , ബുധന്‍, 15 ഫെബ്രുവരി 2017 (08:14 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ വി.ഡി സതീശന്‍. മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല ഉള്ളത്, പകരം ചെമ്പരത്തിപൂവാണെന്ന് യുഡിഎഫ് മേഖലാ ജാഥയ്ക്ക് വൈറ്റിലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെ സതീശന്‍ പരിഹസിച്ചു. 
 
പിണറായി വിജയന്‍ ശക്തനും ഇരട്ടച്ചങ്കനുമാണെന്നാണ് അണികള്‍ കരുതുന്നത്. എന്നാല്‍ എട്ടുമാസത്തെ ഭരണം കൊണ്ട് ഊതി വീര്‍പ്പിച്ച ബലൂണാണ് പിണറായി വിജയനെന്ന് വെളിപ്പെട്ടു. എഫ്‌സിഐ ഗോഡൗണുകളില്‍ അരി കെട്ടിക്കിടക്കുമ്പോള്‍ അത് റേഷന്‍കടകളില്‍ എത്തിക്കാനുളള ഇച്ഛാശക്തിപോലും അദ്ദേഹം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
കേരള ചരിത്രത്തിലെ ഏറ്റവും നിഷ്‌ക്രിയനായ മുഖ്യമന്ത്രിയെന്ന പദവിയിലേക്കാണ് പിണറായി വിജയന്‍ നടന്നടുക്കുന്നത്. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോസ്റ്റാറ്റായി പിണറായി മാറിയെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശികല പോയസ് ഗാർഡനിൽ എത്തി, കീഴടങ്ങുമെന്ന് സൂചന; രാഷ്ട്രീയ കാര്യങ്ങൾ ഇപ്പോഴും തീരുമാനിക്കുന്നത് ചിന്നമ്മ!