വി.ഡി.സതീശൻ മുഖ്യമന്ത്രിയാകും
സിപിഎം 28 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്
Publish Date: Mon, 04 May 2026 (11:31 IST)
Updated Date: Mon, 04 May 2026 (11:38 IST)
സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേക്ക്. 90 ൽ കൂടുതൽ വോട്ടുകൾക്കു യുഡിഎഫ് ഇപ്പോൾ ലീഡ് ചെയ്യുന്നു. 58 സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഉറപ്പ്.
സിപിഎം 28 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. സിപിഐ 11 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ മുസ്ലിം ലീഗ് 22 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.
യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിലും ചർച്ചകൾ പുരോഗമിക്കുന്നു. വി.ഡി.സതീശൻ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസിൽ ധാരണയായി. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും.