Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണറായി വിജയന്റെ വീട്ടിലെ തൊഴുത്തിലെ പശുവാണ് വിജിലൻസെന്ന് വി ഡി സതീശൻ

പിണറാ‌യി വിജയന്റെ വീട്ടിലെ പശുവാണ് വിജിലൻസ്?! അപ്പോൾ ജേക്കബ് തോമസ് ആര്?

പിണറായി വിജയന്റെ വീട്ടിലെ തൊഴുത്തിലെ പശുവാണ് വിജിലൻസെന്ന് വി ഡി സതീശൻ
, വ്യാഴം, 2 മാര്‍ച്ച് 2017 (11:08 IST)
വിജിലൻസിനെ പിണറായി വിജയന്റെ വീട്ടി‌ലെ പശുവിനോട് ഉപമിച്ച് വി ഡി സതീശൻ എം എൽ എ. സംസ്ഥാനത്ത് ഭരണ സ്തംഭനമെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.
 
ഹൈക്കോടതി വിമര്‍ശനം ഏറ്റുവാങ്ങിയിട്ട് പോലും സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥന്‍ ഏജന്റുമാരെ വെച്ച് പരസ്പരം വിജിലന്‍സ് കേസ് കൊടുക്കുന്നു. അഴിമതി കേസുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും വിജിലന്‍സ് രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വിജിലൻസിനെ പരിഹസിച്ച് സതീശൻ രംഗത്തെത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

145 രൂപ മുടക്കൂ... 14 ജിബി ഡേറ്റയും സൌജന്യ കോളുകളും ആസ്വദിക്കൂ; സർപ്രൈസ് ഓഫറുമായി എയർടെൽ !