Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നിത്തല മാറിയേക്കും, പുതിയ പ്രതിപക്ഷ നേതാവായി വിഡി സതീശൻ ചുമതലയേൽക്കാൻ സാധ്യത

webdunia
തിങ്കള്‍, 3 മെയ് 2021 (12:30 IST)
സംസ്ഥാന നിയമസഭാ തിരെഞ്ഞെടുപ്പിൽ ഉള്ള അക്കൗണ്ട് ക്ലോസ് ആയെങ്കിലും ബിജെപിയെക്കാൾ പിണറായി സർക്കാരിന്റെ തുടർഭരണത്തിൽ  ഏറ്റവും പ്രതിസന്ധിയിലായത് കോൺഗ്രസാണ്. ഭരണം കൈവിട്ടതോടെ ഒരു തലമുറ മാറ്റത്തിന് തന്നെ നിർബന്ധിതമായിരിക്കുകയാണ് പാർട്ടി.
 
ത്രിപ്പൂണിത്തറയിലെ വിജയത്തിന് ശേഷം പാർട്ടിയിലെ ഉന്നതസ്ഥാനങ്ങളിലുള്ളവർ തോൽവിയുടെ ഉത്തരവാദിത്വമേൽക്കണമെന്ന ക്എ ബാബുവിന്റെ പരാമർശമെല്ലാം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പിണറായിയെ ജനം വീണ്ടും തിരെഞ്ഞെടുത്തു എന്നതിൽ പ്രതിപക്ഷ നേതാവില്‍ ജനങ്ങളുടെ അവിശ്വാസവുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അടക്കം പറയുന്നു.
 
അതിനാൽ തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനം ഉൾപ്പടെയുള്ളവയിൽ കോൺഗ്രസ് ഒരു സമൂലമായ മാറ്റം കൊണ്ടുവരുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഇടത് കോട്ടയായ പറവൂരില്‍നിന്ന് നാല് തവണ തുടര്‍ച്ചയായി ജയിച്ച വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായി വരാനാണ് എല്ലാ സാധ്യതയും.രമേശ് ചെന്നിത്തലയുടെ പിന്തുണ കൂടിയുള്ള നേതാവാണ് വിഡി സതീശൻ. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി. തോമസുമാണ് പരിഗണിക്കാൻ സാധ്യതയുള്ള മറ്റ് രണ്ടുപേരുകൾ.പാർട്ടിയിലെ സ്വീകാര്യതയും ചെറുപ്പവുമാണ് സതീശന് അനുകൂലമാകുന്ന ഘടകങ്ങൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ല; ദുരൂഹത