Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 31 ജൂലൈ 2024 (08:50 IST)
ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മലപ്പുറം മഞ്ചേരിയില്‍ വച്ചാണ് അപകടം ഉണ്ടായത്. കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 
 
അതേസമയം കേരളത്തിലെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്  ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പാലക്കാട്, ഇടുക്കി, കോട്ടയം, വയനാട്, തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍, എറണാകുളം, കോഴിക്കോട്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകള്‍ക്കാണ് അവധി. അങ്കണവാടി മുതല്‍ ഫ്രൊഫഷണല്‍ കോളേജുകള്‍ക്ക് വരെ ഇന്ന് അവധിയാണ്. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയാണ് പെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രി വീണ ജോര്‍ജ്ജിനു വാഹനാപകടത്തില്‍ പരുക്ക്