Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണത്തിന് പച്ചക്കറികള്‍ വാങ്ങുമ്പോള്‍ ‘വമ്പന്‍ ഓഫര്‍’

ഓണത്തിന് പച്ചക്കറി വിപണിയില്‍ അത്ഭുതങ്ങള്‍ സംഭവിച്ചേക്കും

ഓണത്തിന് പച്ചക്കറികള്‍ വാങ്ങുമ്പോള്‍ ‘വമ്പന്‍ ഓഫര്‍’
തിരുവനന്തപുരം , തിങ്കള്‍, 29 ഓഗസ്റ്റ് 2016 (17:37 IST)
എല്‍ഡിഎഫ് സര്‍ക്കാര്‍ വിപണിയില്‍ പിടിമുറുക്കിയതോടെ ഓണത്തിന് പച്ചക്കറി വിപണിയില്‍ നിന്ന് വമ്പന്‍ നേട്ടം. പതിവിന് വിപരീതമായി ഇത്തവണ പച്ചക്കറികളുടെ വില കുറഞ്ഞു നില്‍ക്കുന്നതാണ് വീട്ടമ്മമാരെ ആശ്വസിപ്പിക്കുന്നത്. നാടന്‍ ഇനങ്ങള്‍ മാര്‍ക്കറ്റില്‍ എത്തുന്നതിനാല്‍ പൂഴ്‌ത്തിവയ്‌പ്പിന് ഇടനിലക്കാര്‍ ശ്രമിക്കാത്തതാണ് ഓണത്തിന് പച്ചക്കറി വില കുറയാന്‍ കാരണമാകുന്നത്.

കേരളത്തിലേക്ക് പച്ചക്കറി എത്തുന്ന തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ പച്ചക്കറിക്ക് വില കുറയുകയാണ്. വരും ദിവസങ്ങളില്‍ വില ഇതിലും കുറയുമെന്നാണ് റിപ്പോര്‍ട്ട്. തക്കാളി, പയര്‍, പാവയ്‌ക്ക, വെണ്ടയ്‌ക്ക, ബീന്‍‌സ്, പയര്‍, മുളക്, കാബേജ് എന്നിവയ്‌ക്ക് വില കുറയുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. വില വര്‍ദ്ധനവ് ഉണ്ടായാല്‍ പോലും നേരിയ വര്‍ദ്ധനവിന് മാത്രമെ സാധ്യതയുള്ളൂവെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പയറിന് 40തില്‍ നിന്ന് 20തിലേക്ക് വില കുറഞ്ഞപ്പോള്‍ തക്കാളിയുടെ വില കിലോയ്‌ക്ക് പത്തു രൂപയാണ് തമിഴ്‌നാട്ടില്‍. വെണ്ടയ്‌ക്ക 40 രൂപ, പാവയ്‌ക്ക 35 രൂപ, ബീന്‍‌സ് 35, കാബേജ് , 30രൂപ, മുരിങ്ങിക്ക 20 രൂപ എന്നിങ്ങനെയാണ് നിലവിലെ വില. അതേസമയം, വാഴയ്‌ക്കായ്‌ക്ക് വില കുതിച്ചുയരുകയാണ്. ഉപ്പേരിക്കയ്‌ക്ക് 350 രൂപയ്‌ക്ക് മുകളിലാണ് കിലോയ്‌ക്ക് വില.
എന്നാല്‍ പഴവര്‍ഗങ്ങള്‍ക്ക് സാരമായ വിലക്കുറവില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടില്‍ ഇനിമുതല്‍ അമ്മ ജിംനേഷ്യവും അമ്മ പാര്‍ക്കും