Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈക്കിന്റെ ടയർ പൊട്ടി ബസ്സിലിടിച്ചു: യുവതിയും യുവാവും മരിച്ചു

ബൈക്കിന്റെ ടയർ പൊട്ടി ബസ്സിലിടിച്ചു: യുവതിയും യുവാവും മരിച്ചു

എ കെ ജെ അയ്യര്‍

, ശനി, 26 ഫെബ്രുവരി 2022 (17:32 IST)
ചെങ്ങന്നൂർ: ബൈക്കിന്റെ ടയർ പൊട്ടി ബസ്സിലിടിച്ചു യുവാവും ബന്ധുവായ യുവതിയും  മരിച്ചു. ബൈക്ക് യാത്രക്കാരായിരുന്ന ചാരുംമൂട് ചുനക്കര സ്വദേശി അലൻ ജെ.തോമസ് (25), ചുനക്കര തെക്ക് നമ്പോഴിൽ ജെൻസി ആൻ ജോസ് (25) എന്നിവരാണ് ബസിനടിയിൽ പെട്ട് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ കല്ലിശേരി ഇറപ്പുഴ പാലത്തിനടുത്തതായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിടിന്റെ പിൻ ടയർ പൊട്ടി നിയന്ത്രണം വിട്ടു എതിരെ കോട്ടയത്ത് നിന്ന് വന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബേസിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരിച്ച തോമസിന്റെ പിതാവ് ഷിബുവിന്റെ പിതൃ സഹോദര പുത്രനായ ജോസിന്റെ മകളാണ് ജെൻസി ആൻ ജോസ്. വരുന്ന മെയ് നാലിന് കുവൈറ്റിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം പൂവാർ സ്വദേശിയുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ചാരുംമൂട്ടിലെ ടെക്സ്റ്റയിൽ ജീവനക്കാരനായിരുന്നു മരിച്ച അലൻ തോമസ്. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യനാണ് ജെൻസി.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുക്രൈനില്‍ കുട്ടികളടക്കം കൊല്ലപ്പെട്ടത് 198 പേര്‍; 1.2 ലക്ഷത്തിലധികം പേര്‍ രാജ്യംവിട്ടു