Publish Date: Tue, 02 Mar 2021 (09:54 IST)
Updated Date: Tue, 02 Mar 2021 (09:55 IST)
ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് ഇന്ന് രാവിലെ ആറുമണിക്ക് ആരംഭിച്ചിട്ടുണ്ട്. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു. പണിടുക്കിന്റെ ഭാഗമായി കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഗതാഗതസൗകര്യം കുറവുള്ളതിനാല്‍ കച്ചവടക്കാര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടാവും. ഇതിനാല്‍ ചില വ്യാപാരികള്‍ കടകള്‍ തുറക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും പണിമുടക്കില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസി യൂണിയനുകളും,സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു.