Webdunia - Bharat's app for daily news and videos

Install App

വേങ്ങരയില്‍ ബിജെപിക്ക് അടിച്ച പോസ്റ്ററിന്റെ പൈസ നഷ്ടമാകുമെന്ന് വെള്ളാപ്പള്ളി; എന്‍ഡിഎ വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസ് വാങ്ങരുത്

എന്‍ഡിഎ സര്‍ക്കാര്‍ അവസാനകാലത്ത് വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസ് വാങ്ങരുതെന്ന് വെളളാപ്പളളി

Webdunia
ഞായര്‍, 1 ഒക്‌ടോബര്‍ 2017 (14:12 IST)
ബിജെപിയ്ക്ക് വേങ്ങരയില്‍ പോസ്റ്റര്‍ അടിച്ച പൈസ നഷ്ടമാകുമെന്ന് വെള്ളാപ്പള്ളി നടേശന്‍. പിന്നാക്ക വിഭാഗങ്ങളോട് മമത കാണിക്കാത്ത ബിജെപിക്ക് 5000വോട്ട്പോലും തികച്ചു കിട്ടില്ലെന്നും എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനകാലത്ത് വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസുകാര്‍ വാങ്ങരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
ബിഡിജെഎസിനെ അനുനയിപ്പിക്കുന്നതിനായി രണ്ടാഴ്ചയ്ക്കകം ബേര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ബിജെപിക്കെതിരെ വെള്ളാപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്. എന്‍ഡിഎ വിടാന്‍ ഇപ്പോള്‍ ബിഡിജെഎസ് ആലോചിക്കുന്നില്ലെന്ന് തുഷാര്‍ പറഞ്ഞതിന് പിന്നാലെയാണ് വെളളാപ്പളളിയുടെ ഈ പ്രതികരണം.
 
ബിഡിജെഎസിനെ വീണ്ടും മുന്നണിയിലേക്ക് ക്ഷണിച്ച യുഡിഎഫ് കഴിഞ്ഞ കാലം മറക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തനിക്കെതിരായ നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് യുഡി‌എഫ് നേതൃത്വം ഏറ്റുപറയാതെ തങ്ങളെ ക്ഷണിച്ചിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജയിലിലടയ്ക്കാന്‍ വി.എം സുധീരന്‍ ശ്രമിച്ചപ്പോള്‍ മിണ്ടാതിരുന്നവരാണ് യുഡിഎഫുകാരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments