ബിജെപി ബിഡിജെഎസ് ബന്ധം തകരുന്നു; വെള്ളാപ്പള്ളി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി
ബിജെപി ബന്ധം അവസാനിപ്പിക്കാന്‍ വെള്ളാപ്പള്ളി ഒരുങ്ങുന്നോ ?; വെള്ളാപ്പള്ളി പിണറായിയുമായി കൂടിക്കാഴ്‌ച നടത്തി
കേരളത്തില്‍ എങ്ങനെയും വേരുറപ്പിക്കുക എന്ന ലക്ഷ്യവുമായി കോഴിക്കോട് ബിജെപി ദേശീയ കൗൺസില്‍ യോഗം നടക്കവേ ബിജെപിയുടെ പ്രധാന ഘടകക്ഷിയും എസ്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തി.
പിണറായി ഏറ്റവും ശക്തനായ മുഖ്യമന്ത്രിയാണ്, ഇപ്പോഴാണ് കേരളത്തിന് ഒരു മുഖ്യമന്ത്രി ഉണ്ടായത്. പിണറായി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴും ശക്തനായിരുന്നു. അദ്ദേഹത്തോട് ഒരുകാലത്തും പരിഭവമുണ്ടായിരുന്നില്ല. ശത്രുക്കൾക്ക് പോലും പിണറായിയെ കുറ്റം പറയാനാകില്ല. അത് ഭരണപരമായ അദ്ദേഹത്തിന്റെ മികവാണ് കാണിക്കുന്നതെന്നും
തെന്നും കൂടിക്കാഴ്‍ചയ്ക്ക് ശേഷം വെള്ളാപ്പള്ളി പറഞ്ഞു.
പത്ത് മിനിറ്റോളം നീണ്ട കൂടിക്കാഴ്‌ചയിൽ എസ്എൻ ട്രസ്റ്റിന് കീഴിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ചർച്ച ചെയ്‌തതെന്നും ഇതൊരു രാഷ്ട്രീയ സന്ദർശനമല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്രത്തിലും സംസ്ഥാനത്തും ഏതറ്റം വരെയും പോകുമെന്നും എസ്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
ബിജെപി– ബിഡിജെഎസ് സഖ്യത്തിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് വെള്ളാപ്പളളിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. മൈക്രോ ഫിനാൻസ് കേസിൽ തനിക്കൊന്നും സംഭവിക്കില്ലെന്നും അതൃപ്തി അറിയിക്കാൻ അമിത്ഷായെ താൻ കാണില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.