Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഎസ് ആരുടെ ചോരയ്‌ക്കു വേണ്ടിയാണ് ദാഹിക്കുന്നത് ?; പിണറായി കരുത്തനായ നേതാവാണോ ? - പുതിയ പ്രസ്‌താവനയുമായി വെള്ളാപ്പള്ളി രംഗത്ത്

പിണറായിയെ പുകഴ്‌ത്തിയും വിഎസിനെ വിമര്‍ശിച്ചും വെള്ളാപ്പള്ളി രംഗത്ത്

വിഎസ് ആരുടെ ചോരയ്‌ക്കു വേണ്ടിയാണ് ദാഹിക്കുന്നത് ?; പിണറായി കരുത്തനായ നേതാവാണോ ? - പുതിയ പ്രസ്‌താവനയുമായി വെള്ളാപ്പള്ളി രംഗത്ത്
തിരുവനന്തപുരം , ചൊവ്വ, 20 ഡിസം‌ബര്‍ 2016 (14:35 IST)
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കരുത്തനായ നേതാവാണ്. ശക്തനായ ഭരണാധികാരിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, മുതിര്‍ന്ന നേതാവും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്‍ പൊലീസ് നയത്തെ ആക്ഷേപിച്ചതിനെതിരെ രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചത്.

ഇപ്പോഴത്തെ പൊലീസ് നയത്തെക്കുറിച്ച് യാതൊരു ആക്ഷേപവുമില്ല. ലാവലിന്‍ കേസ് മുതല്‍ പിണറായിയുടെ ചോരയ്‌ക്ക്  വേണ്ടി ദാഹിക്കുന്നയാളാണ് വിഎസ് അച്യുതാനന്ദനെന്നും വെള്ളാപ്പളളി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയിലെ ഒരു ഇണക്കുരുവികൾ കൂടി വിടപറയുമ്പോൾ...