Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപിക്ക് വീണ്ടും തിരിച്ചടി; അമിത് ഷായെ കാണുമോ എന്ന ചോദ്യത്തിന് കലക്കന്‍ മറുപടിയുമായി വെള്ളാപ്പള്ളി

അമിത് ഷായെ കാണാന്‍ താല്‍പ്പര്യമില്ലെന്ന് വെള്ളാപ്പള്ളി

Vellappally natesan
ആലപ്പുഴ , ശനി, 3 ജൂണ്‍ 2017 (14:43 IST)
ബിജെപിക്കെതിരേ തുടര്‍ച്ചയായി പരാമര്‍ശം നടത്തുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്.

സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ കാണാൻ പോകാന്‍ ഉദ്ദേശിക്കുന്നില്ല. സന്ദര്‍ശനം നടത്താത്തത് മോശമായ കാര്യമൊന്നുമല്ല. അദ്ദേഹത്തോട് പറയാൻ ഒന്നുമില്ലാത്തതിനാലാണ് കൂടിക്കാഴ്ചയ്‌ക്ക് താല്‍പ്പര്യമില്ലാത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിഡിജെഎസിന് വാഗ്ദാനം ചെയ്‌ത ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കുന്നതില്‍ ബിജെപി മടി കാണിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ബിജെപി നേതൃത്വത്തിനെതിരെ വെള്ളാപ്പള്ളി പരസ്യ പ്രസ്‌താവന നടത്തിയിരുന്നു.

മലപ്പുറം തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാമതാകുമെന്നും ലീഗ് ജയിക്കുമെന്നും തുറന്നടിച്ച വെള്ളാപ്പള്ളിക്കെതിരെ സംസ്ഥാന ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിത് ഷായുടെ മോഹം കേരളത്തില്‍ വിലപ്പോവില്ല: കോടിയേരി